22 January, 2024 04:15:47 PM


രാമൻ എത്തിയിരിക്കുന്നു; രാമൻ എല്ലാവരിലും അനുഗ്രഹം ചൊരിയും- നരേന്ദ്ര മോദി



അയോധ്യ: രാമൻ എത്തിയിരിക്കുന്നുവെന്നും എല്ലാവരുടേയും രാമനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകോവിലില്‍ ഈശ്വര ചൈതന്യം നിറഞ്ഞുവെന്ന് പറഞ്ഞ മോദി വികാരാധീനനായി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു മോദി.

രാംലല്ല ഇപ്പോള്‍ ടെൻ്റിലല്ല. ക്ഷേത്രത്തിനകത്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ ഓരോ കോണിലുമുള്ള ഭക്തരുടെ ആഗ്രഹമാണ് സഭലമായിരിക്കുന്നത്. രാമൻ എല്ലാവരിലും അനുഗ്രഹം ചൊരിയും. പുതിയ കാലചക്രത്തിൻ്റെ ഉദയമെന്നും ഇതിഹാസം രചിച്ചിരിക്കുകയാണെന്നും, വൈകിയതിൽ ക്ഷമ ചോദിക്കുന്നു എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K