23 January, 2024 06:31:10 PM


കോണ്‍ഗ്രസുകാരനായ ഞാൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം? - ശശി തരൂർ



തിരുവനന്തപുരം: കോണ്‍ഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണമെന്ന് ശശി തരൂർ എം പി. ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാല്‍ താനതിന് തയ്യാറല്ലെന്നും തരൂർ. സീയാവര്‍ രാമചന്ദ്ര കീ ജയ് പോസ്റ്റിന് വിശദീകരണമായാണ് ശശി തരൂര്‍ ഇങ്ങനെ പ്രതികരിച്ചത്.

ട്വീറ്റിന്‍റെ പേരില്‍ താൻ സെക്യുലര്‍ അല്ലെന്നാണ് എസ്.എഫ്.ഐക്കാര്‍ പറയുന്നത്. കോണ്‍ഗ്രസുകാരനായ ഞാൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം? ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാല്‍ താനതിന് തയ്യാറല്ലന്നും ശശി തരൂർ എം പി വ്യക്തമാക്കി.

തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും ഒരുവരി ട്വീറ്റിന്‍റെ  പേരില്‍ താൻ സെക്യുലർ അല്ലെന്നാണ് എസ്.എഫ്.ഐയും അവരെ പിന്തുണയ്ക്കുന്ന ചിലരും പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 'സിയാവർ രാമചന്ദ്ര കീ ജയ്' എന്നായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാം ലല്ലയുടെ ചിത്രത്തിനൊപ്പം തരൂർ കുറിച്ചത്. തന്‍റെ  ട്വീറ്റില്‍, ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമായതിനാല്‍ ബോധപൂർവമാണ് 'സിയാറാം' എന്ന് എഴുതിയതെന്നും തരൂർ വ്യക്തമാക്കി.

രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. താൻ ക്ഷേത്രത്തില്‍ പോകുന്നത് പ്രാർത്ഥിക്കാൻ വേണ്ടിയാണെന്നും തരൂർ വിശദമാക്കി.

ലോ കോളേജില്‍ പരിപാടിക്ക് എത്തിയ തരൂരിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയത്തിനല്ല, എസ്‌എഫ്‌ഐയുടെ പ്രതിഷേധം തന്‍റെ  മതേതരത്വത്തില്‍ സംശയിച്ചാണെന്നും തരൂർ വ്യക്തമാക്കി. ഒരു വരി ട്വീറ്റിന്‍റെ  പേരില്‍ താൻ സെക്യുലർ അല്ല എന്നാണ് എസ്‌എഫ്‌ഐ പറയുന്നതെന്നും തരൂർ വിമർശിച്ചു. ഇത്രയൂം കാലം താൻ എഴുതിയതും പറഞ്ഞതിലൂടെയുമെല്ലാം തന്‍റെ  നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു കൂടുതല്‍ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K