19 June, 2024 03:18:21 PM


ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാഴ്സലിനൊപ്പം ജീവനുള്ള മൂര്‍ഖന്‍ പാമ്പ്



ബംഗളൂരു: ബംഗളൂരുവിലെ ദമ്പതികള്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂര്‍ഖന്‍ പാമ്പ്. സോഫ്റ്റ്‍വെയർ പ്രൊഫഷണലുകളായ ദമ്പതികള്‍ എക്സ്ബോക്സ് കണ്‍ട്രോളറാണ് ഓര്‍ഡര്‍ ചെയ്ത്. ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച പാക്കറ്റ് തുറന്നപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.

പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ആമസോണില്‍ നിന്ന് ഒരു എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തു, അതിനൊപ്പം ഒരു സൗജന്യ പാമ്പും ലഭിച്ചു'' തന്‍വി എന്ന ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സംഭവത്തില്‍ ഖേദം അറിയിച്ച് ആമസോണ്‍ പ്രതികരിച്ചിരുന്നു. ആമസോണില്‍ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന സംഭവത്തെക്കുറിച്ചുള്ള ആശങ്കകളും ഇരുവരും പങ്കുവച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K