26 July, 2024 10:43:22 AM


കടമായി മൊബൈൽ റീചാർജ് ചെയ്തുനൽകാത്തതിന് ഉടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു



കുമ്പള: കടമായി മൊബൈൽഫോൺ റീചാർജ് ചെയ്തുനൽകാത്തതിനാൽ കടയുടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പരിക്കേറ്റ കടയുടമ അബ്ദുൾ റിയാസി(30)നെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇച്ചിലങ്കോട്ടെ മുഹമ്മദ് ഷറഫുദ്ദീൻ (30) അറസ്റ്റിലായി. കൂടാൽ മെർക്കള കുണ്ടങ്കരടുക്കയിൽ കഴിഞ്ഞദിവസമാണ് സംഭവം. കുമ്പള എസ്.ഐ. വി.കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K