05 August, 2024 10:09:11 AM


15 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 26 കാരന്‍ അറസ്റ്റില്‍



ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് കൊടും ക്രൂരത നടന്നത്. സംഭവം. സോനു (26) എന്ന വിവേക് കുമാറാണ് 15 വയസുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ വര്‍ഷം ജനുവരിയിലാണ് വിവേക് കുമാര്‍ പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സോനു പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതിയെന്ന് ഭദോഹി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതോടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഞായറാഴ്ച വിവേക് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എസ്എച്ച്ഒ മനോജ് കുമാര്‍ പറഞ്ഞു. മറ്റാരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്. സമൂഹമാധ്യമങ്ങളില്‍ നിന്നും പീഡന വീഡിയോ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുയാണെന്നും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K