04 September, 2024 05:23:50 PM


ആരിഫ് മുഹമ്മദ് ഖാന്റെ മനസ്സിൽ നന്മയുണ്ട്'; ഗവര്‍ണര്‍സ്ഥാനത്ത് തുടര്‍ച്ച ആശംസിച്ച് തിരുവഞ്ചൂര്‍


05 September 2024, 10:55 AM IST
Thiruvanchoor Radhakrishnan Arif Mohammed Khan
തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
കോട്ടയം: ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാൻ അഞ്ചുവർഷംകൂടെ തുടരട്ടേയെന്ന് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയം സൂര്യകാലടി മനയിലെ വിനായകചതുർഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടകനായ ചടങ്ങിൽ അദ്ദേഹം വേദിയിലിരിക്കേ ആയിരുന്നു പരാമർശം. മലയാളത്തിലുള്ള തിരുവഞ്ചൂരിന്റെ പ്രസംഗത്തെ ചിരിയോടയും കൈയ്യടിയോടയും ഗവർണർ സ്വാഗതംചെയ്തു.


'ഗവർണർ അടുത്ത അഞ്ചുവർഷം കൂടി ഈ കേരളത്തിൽതന്നെ വരട്ടെ എന്ന് പ്രാർഥിക്കുകയാണ്. ഈ മനയിൽവന്നുപോയി, പ്രാർഥനാനിരതമായ അന്തരീക്ഷത്തിൽനിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവർ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാം. അഞ്ചുവർഷം പൂർത്തിയാക്കുന്ന ഗവർണർക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ നിൽക്കാനാവും എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുകയാണ്', എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകൾ.

പരാമർശം വാർത്തയായതോടെ പ്രതികരണം തേടിയ മാധ്യമങ്ങളോട് തിരുവഞ്ചൂർ നിലപാട് ആവർത്തിച്ചു. സ്ഥാനത്ത് ഉണ്ടായിരുന്ന അഞ്ചുകൊല്ലം, അദ്ദേഹം സാന്നിധ്യം നന്നായി അറിയിച്ചു. അതിൽ ശരികാണുന്നവരും തെറ്റുകാണുന്നവരുമുണ്ട്. അദ്ദേഹത്തിന് സ്ഥാനം നീട്ടിക്കൊടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരും രാഷ്ട്രപതിയുമാണ്. നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ കേരളത്തിലുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ മനസിൽ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താൻ. അത് സമൂഹത്തിന് ഗുണംചെയ്യുന്ന വിധത്തിൽ പോസിറ്റീവായി വിനിയോഗിക്കാൻ പറ്റണം. ആ നിലയ്ക്ക് അദ്ദേഹത്തിന് നീട്ടിക്കിട്ടണമെന്നതിൽ തർക്കമൊന്നുമില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.



'ഗവർണർ പല നിലപാടും സ്വീകരിച്ചിട്ടുണ്ടല്ലോ. ചിലപ്പോൾ അനുകൂലമായും ചിലപ്പോൾ പ്രതികൂലമായും. നിഷ്പക്ഷമായി നോക്കുമ്പോൾ, വരവരച്ചാൽ അതിൽ നിൽക്കുന്ന ആളല്ല. അതിനപ്പുറവും ഇപ്പുറവുംപോവും. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാടുകൾ എടുക്കുന്നത് എന്ന് തോന്നുന്നു. അത് രാഷ്ട്രപതിക്ക് തൃപ്തികരമാവുകയാണെങ്കിൽ തുടരട്ടെ, അല്ലെങ്കിൽ പോകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളിൽ ഗവർണറുടെ ഇടപെടൽ വളരെ ഗുണകരമായിട്ടുണ്ട്. അത് എല്ലാ സന്ദർഭത്തിലും എന്നുഞാൻ പറയുന്നുമില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

Loading video



Related Stories
ഗവർണറുടെ കാലാവധി വ്യാഴാഴ്ച കഴിയും, സ്ഥാനത്ത് തുടർന്നേക്കുമെന്ന് സൂചന
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകി ​ഗവർണർ; സ്വാതന്ത്ര്യദിന വിരുന്ന് ഒഴിവാക്കി

ബില്ലുകളില്‍ തീരുമാനം വൈകൽ: കേന്ദ്രത്തിനും ഗവർണറുടെ അഡീ. ചീഫ് സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ്

വി.സി. നിയമനം: ഗവർണറെ നേരിടാൻ സർക്കാർ; വി.സി.മാർ പണം തിരിച്ചടയ്ക്കില്ല
 

Comment on this article
In case you missed it
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, അയച്ചത് മുഖ്യമന്ത്രി- വി.ഡി. സതീശന്‍
എന്റെ ഉത്തരവാദിത്വം അവസാനിച്ചു, പിന്നിലുള്ളത് ദൈവം മാത്രം- മുഖ്യമന്ത്രിയെ കണ്ടശേഷം പി.വി. അന്‍വര്‍
എനിക്കിതൊന്നും പുതിയകാര്യമല്ല, എസ്എഫ്‌ഐ കാലംതൊട്ട് ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്, ഭയമില്ല- പി. ശശി
മരംമുറി സുജിത്ദാസ് SPആയിരിക്കെ, പിന്നീട് അയല്‍ക്കാരിയില്‍നിന്ന് അപേക്ഷ എഴുതിവാങ്ങി; വെളിപ്പെടുത്തല്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K