05 September, 2024 09:56:32 AM
ലൈംഗികാരോപണം; നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി
തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി. വ്യാജ ആരോപണമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസിൽ തന്‍റെ പരാതി കൂടി പരിഗണിക്കണമെന്നുമാണ് ആവശ്യം. നേരത്തെ, യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. കേസിലെ പൊലീസ് നടപടി അറിഞ്ഞതിന് ശേഷമാകും മുൻകൂർ ജാമ്യം തേടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നടൻ നീങ്ങുക.