25 December, 2024 11:24:03 PM


നിളയുടെ കഥാകാരൻ വിട ചൊല്ലുമ്പോൾ

കോഴിക്കോട് : 1933 ജൂലൈയിൽ  പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിൽ ആണ് എം ടി വാസുദേവൻ നായർ എന്ന എംടിയുടെ ജനനം. പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകൻ. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. 

കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവച്ചു. തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.

എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965ൽ. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതി നർത്തകിയാണ്.

കഥാകാരനും, നോവലിസ്റ്റും, സിനിമാ പ്രവർത്തകനുമായി ഏറെ പ്രശസ്തനായ എം ടി വാസുദേവൻ നായർ ഗണിത ശാസ്ത്ര അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ട്യൂഷൻ അധ്യാപകനായും, ഗ്രാമസേവകനായും ജീവിതത്തിൽ വേഷമണിഞ്ഞിട്ടുണ്ട്. മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് എംടിക്ക് തൻ്റെ സാഹിത്യവാസനയെ പരിപോഷിപ്പിക്കാനായത്. തുടർന്നുള്ളതെല്ലാം ചരിത്രം..

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ,കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 

എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ 'കണ്ണാന്തളിപൂക്കളുടെ കാലം' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്. 

7 സിനിമകൾ സംവിധാനം ചെയ്തു. 54 സിനിമകൾക്ക് തിരകഥ എഴുതി. 1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം എം ടിക്ക് ലഭിച്ചു

നോവലുകൾ

മഞ്ഞ്,കാലം ,നാലുകെട്ട്, അസുരവിത്ത്‌,  വിലാപയാത്ര,
പാതിരാവും പകൽ വെളിച്ചവും,
അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്), 
രണ്ടാമൂഴം, വാരണാസി

തിരക്കഥകൾ

ഓളവും തീരവും,
മുറപ്പെണ്ണ്,
വിൽക്കാനുണ്ട് സ്വപ്നങ്ങൾ,
നഗരമേ നന്ദി,
അസുരവിത്ത്‌,
പകൽക്കിനാവ്,
ഇരുട്ടിന്റെ ആത്മാവ്,
കുട്ട്യേടത്തി,
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,
എവിടെയോ ഒരു ശത്രു,
വെള്ളം,
പഞ്ചാഗ്നി ,
നഖക്ഷതങ്ങൾ,
അമൃതം ഗമയ,
ആൾക്കൂട്ടത്തിൽ തനിയെ ,
അടിയൊഴുക്കുകൾ,
ഉയരങ്ങളിൽ,
ഋതുഭേദം , വൈശലി,
സദയം,
ഒരു വടക്കൻ വീരഗാഥ,
പെരുന്തച്ചൻ,
താഴ് വാരം,
സുകൃതം,
പരിണയം,
എന്നു സ്വന്തം ജാനകിക്കുട്ടി,
തീർത്ഥാടനം,
പഴശ്ശിരാജ ,
ഒരു ചെറുപുഞ്ചിരി,


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K