28 April, 2025 07:12:24 PM


'കൃത്രിമം ഇല്ലാതെ കൃത്യത'; അറിയാം സാധനങ്ങളുടെ അളവ് തൂക്കത്തിലെ കൃത്യത



കോട്ടയം: സാധനങ്ങളിലെ അളവ് തൂക്കങ്ങളെ  സംബന്ധിച്ച് എന്ത് സംശയത്തിനും നിങ്ങള്‍ക്ക് മറുപടി ലഭിക്കും. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ലീഗല്‍  മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെത്തിയാല്‍ മതി. നമ്മള്‍ വാങ്ങിക്കുന്ന ഉത്പന്നങ്ങളില്‍ അളവ് എങ്ങനെ കൃത്യതയോടെ കണ്ടെത്താമെന്ന് ഇവിടെ വന്നാല്‍ മനസ്സിലാകും.

അളവുതൂക്ക ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഓരോ കാലഘട്ടത്തിലും അളവുതൂക്കം നിര്‍ണ്ണയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഉണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ പറ്റിക്കപ്പെടാതെയിരിക്കാനുള്ള അവബോധവും നല്‍കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945