02 May, 2025 03:58:42 PM


പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദനം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്



കണ്ണൂർ: പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. കോൺഗ്രസ് നേതാവ് പ്രഭാകരനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വെച്ചതിനും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിച്ചതിനുമാണ് കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ മർദ്ദിച്ചത് എന്നാണ് ഡിവൈഎഫ്‌ഐയുടെ ഭാഗം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K