04 May, 2025 11:38:48 AM
അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്. മനോജിന്‍റെ അച്ഛൻ വിജയനെ നെയ്യാര്‍ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.. ഇന്നലെ രാത്രിയിലാണ് കൊലപാതകം ഉണ്ടായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് സൂചന. കറിക്കത്തി കൊണ്ടാണ് കൊല നടത്തിയത്.