10 May, 2025 10:35:54 AM
'സ്വർണത്തോട് അടങ്ങാത്ത ഭ്രമം'; കണ്ണൂരിൽ നവവധുവിന്‍റെ 30 പവൻ കവർന്നത് വരന്‍റെ ബന്ധു

കണ്ണൂര്‍: കരിവെള്ളൂരിലെ വിവാഹ വീട്ടില്‍നിന്നും നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍. വരന്റെ ബന്ധു വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്. സ്വര്‍ണത്തോടുള്ള ഭ്രമമാണ് കവര്‍ച്ച നടത്താന്‍ തന്നെ പ്രേരപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വര്‍ണം വീടിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പാലിയേരി കെഎസ്ഇബി മുന്‍ ഓവര്‍സീയര്‍ സി മനോഹരന്റെ മകന്‍ എകെ അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശി ആര്‍ച്ച എസ് സുധിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മേയ് ഒന്നിനായിരുന്നു വിവാഹം. അടുത്ത ദിവസം ബന്ധുക്കളെ കാണിക്കാന്‍ ആഭരണം എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞദിവസം രാവിലെ വീട്ടുകാരുടെ മൊഴി എടുക്കാനെത്തിയ പൊലീസാണ് സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ വിപിനിയെ പിടികൂടിയത്.