29 May, 2025 06:46:40 PM


വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം; കാലാവധി കഴിഞ്ഞ ജ്യൂസ് വിതരണം ചെയ്തു



തിരുവനന്തപുരം:  വന്ദേഭാരതിൽ വീണ്ടു പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി. മംഗളൂരു- തിരുവനന്തപുരം വന്ദേഭാരതിലാണ് കാലാവധി കഴിഞ്ഞ് രണ്ട് മാസമായ ജ്യൂസ് വിതരണം ചെയ്തതായി പരാതി ഉയർന്നത്. മാർച്ച് 24ന് കാലാവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകാളാണ് യാത്രക്കാർക്ക് വിതരണം ചെയ്തത്. ഇന്ന് മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരതിലാണ് കാലാവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകൾ വിതരണം ചെയ്തത്.

വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്ന ഇടങ്ങളിലെ മോശം അവസ്ഥയെക്കുറിച്ചും പഴകിയ ഭക്ഷ്യവസ്തുക്കൾ മുൻപ് വിതരണം ചെയ്തതായുമുള്ള വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടു പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരം പുറത്തു വരുന്നത്.

നേരത്തെ കൊച്ചിയിൽ വന്ദേഭാരതിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ പുറത്തു വന്നിരുന്നു. ഭക്ഷണത്തിനടക്കം നല്ലൊരു തുകയാണ് വന്ദേഭാരത് യാത്രകൾക്കായി ചെലവാകുന്നത്. എന്നാലും യാത്രക്കാരുടെ ആരോഗ്യത്തിന് ഒരു വിലയും റെയിൽവേ കൽപിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K