31 May, 2025 06:49:37 PM


കോട്ടയം ജില്ലയിൽ 58 ദുരിതാശ്വാസ ക്യാമ്പുകൾ; 489 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ



കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 489 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 58 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്, 42. ചങ്ങനാശേരി 11,  വൈക്കം 5 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 1527 പേരാണ് ക്യാമ്പുകളിലുള്ളത്. 665 സ്ത്രീകളും 586 പുരുഷന്മാരും 26 കുട്ടികളുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K