16 June, 2025 02:10:39 AM


കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണു 16 കാരൻ മരിച്ചു



കൊച്ചി: ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണു 16 കാരൻ മരിച്ചു. ബസ്സിന്റെ ഡോർ അടക്കാത്തതാണ് അപകടകാരണമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഫിഷര്‍മാന്‍ നഗറില്‍ മാര്‍ട്ടിന്‍ സുമോദിന്റെ മകൻ പവനാണ് മരിച്ചത്. ആലുവ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസ്സിൽ ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. മാലേപ്പടിക്ക് മുൻപുള്ള ഷോപ്പിൽ നിന്നാണ് പവൻ ബസ്സിൽ കയറിയത്. പുറകിലെ വാതിൽപ്പടയിൽ നിൽക്കുന്നതിനിടയാണ് കുട്ടി പുറത്തേക്ക് തെറിച്ചു വീണത്. ഗുരുതരമായ പരിക്കേറ്റ പവനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K