26 June, 2025 09:33:07 AM


ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടി; ഒരാൾ കൂടി പിടിയിൽ



ചിങ്ങവനം: ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ ഒരാൾ കൂടി പിടിയിൽ. ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു പാത്താമുട്ടം സ്വദേശിയായ മോനി പൗലോസ് എന്നയാളിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ.  പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എബ്രഹാം വർഗീസ് എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാംപ്രതിയായ തൃശ്ശൂർ ജില്ലയിൽ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ജോസഫ് മകൻ ജോയ് ടി ജെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ചിങ്ങവനം എസ് എച്ച് ഓ വി എസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിഷ്ണു, സജി എം പി സിപിഒ മാരായ സിറാജുദ്ദീൻ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944