06 July, 2025 01:23:58 PM
കോഴിക്കോട് റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

കോഴിക്കോട്: മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി കക്കാട് മച്ചുകുഴിയിൽ ജോർജ് എം തോമസ് ആണ് മരിച്ചത്. റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദ്രോഗമാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.