16 July, 2025 03:47:14 PM
തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ വെസ്റ്റ് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പ് ഉടമയും, പ്രമുഖ വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാറിനെയും(64), ഭാര്യ മീര വിജയകുമാറിനെയും (60)
കൊലപ്പെടുത്തിയ കേസിൽ ഇവരുടെ മുൻ ജീവനക്കാരൻ അസം സ്വദേശി അമിത് ഒറാങ്ങാണ് പ്രതി. കഴിഞ്ഞ ഏപ്രിൽ 22 നായിരുന്നു കൊലപാതകം. കേസിൽ 67 സാക്ഷികളാണ് ഉള്ളത്. സമർപ്പിച്ചത് 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്.