09 January, 2016 11:42:08 AM


പ്രധാനമന്ത്രിയുടെ പത്താന്‍കോട്ട് സന്ദര്‍ശനം : തീവ്രവാദി ആക്രമണത്തിന് ശേഷമുള്ള സ്ഥിതി ഗതികള്‍ വിലയിരുത്താന്‍



ദില്ലി : തീവ്രവാദി ആക്രമണമുണ്ടായ പത്താൻകോട്ടില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. തീവ്രവാദിയാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുന്നത്.

പത്താൻകോട്ട് ആക്രമണത്തെ പറ്റി അന്വേഷിക്കാൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്ത്യ പാകിസ്താന് നൽകിയ തെളിവുകൾ വെച്ചാണ് പാകിസ്താൻ അന്വേഷണത്തിന് തീരുമാനിച്ചത്. പാക് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ശരീഫ് നിർദേശം നൽകിയത്.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K