26 July, 2025 09:22:46 AM
വേണാട് എക്സ്പ്രസിൽ നിയമ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാൻ ശ്രമം; ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ട്രെയിനിൽ നിയമ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ. വേണാട് എക്‌സ്പ്രസ്സിലാണ് സംഭവം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ ലോ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.