29 July, 2025 07:23:08 PM
കാപ്പാ നിയമ ലംഘനം; ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

കോട്ടയം: കാപ്പാ നിയമ ലംഘനം പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശി മനാഫ് കുഞ്ഞി എന്ന ആളാണ് അറസ്റ്റിൽ ആയത്. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കോട്ടയം ജില്ല പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും പ്രതിയെ തടഞ്ഞ് കൊണ്ടുള്ള എറണാകുളം റേഞ്ച് ഡിഐജിയുടെ 29.03.2025 ലെ ഉത്തരവിന് വിരുദ്ധമായി 28.07.2025 തീയതി വൈകി 05.40 മണിക്ക് കോട്ടയം ജില്ലയിൽ തലപ്പലം വില്ലേജിൽ ഓലായം കള്ള് ഷാപ്പിന് മുൻ വശം വെച്ച് കാണപ്പെട്ട പ്രതി മേൽ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് 28-7-25 തീയതി ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തു ഇന്ന് (29-07-2025) ബഹു. കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.