31 July, 2025 09:51:24 PM


യുവാവിനെ ആക്രമിച്ച് ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ സംഭവം; പ്രതികൾ പിടിയിൽ



ചിങ്ങവനം: യുവാവിനെ ആക്രമിച്ച്, ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ ലിബിൻ ഷാബി (32), ഷെറിൻ ദേവസ്യ (29),  കോട്ടയം സ്വദേശി ജോസഫ് ജോസഫ് (30)  എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക്  യുവാവിനോട് ഉണ്ടായിരുന്ന വിരോധം നിമിത്തം  30-07-2025 തീയതി പകൽ 4.00 മണിയോടെ  സൂരജ് എന്ന യുവാവിനെ പ്രതികൾ ചേർന്ന്  കുറിച്ചി മന്ദിരം കവല ഭാഗത്ത്  വച്ച് ദേഹോപദ്രവം ഏൽപ്പിച്ച ശേഷം  ഓട്ടോറിക്ഷായിൽ  ബലമായി കയറ്റി തട്ടിക്കൊണ്ടുപോവുകയും,  ഓട്ടോറിക്ഷായിൽ വച്ചും  സുരാജിനെ ഉപദ്രവിക്കുകയും, ചീത്തവിളിച്ച് മനോവിഷമപ്പെടുത്തിയും, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് സഹപ്രവർത്തകൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് ചങ്ങനാശ്ശേരി പാലാത്ര ഭാഗത്ത് വെച്ച് സൂരജിനെ കയറ്റി കൊണ്ടുപോയ ഓട്ടോറിക്ഷ കണ്ടെത്തുകയും പ്രതികൾ മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഐപി എസ്എച്ച്ഒ അനിൽകുമാർ, എ എസ് ഐ അഭിലാഷ്, സി.പി.ഒ പ്രിൻസ്, സി.പി.ഒ ശ്രീലാൽ, എഎസ്ഐ ഡിവിആർ സിജോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947