01 August, 2025 09:01:07 AM


ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെ കുത്തി കൊന്നു; ഭര്‍ത്താവ് പിടിയില്‍



കൊല്ലം: യുവതിയെ ജോലിക്കുനിന്ന വീട്ടിലെത്തി ഭര്‍ത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതി(36) ആണ് മരിച്ചത്. പനയം താന്നിക്കമുക്കിലാണ് സംഭവം. ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ ജിനുവിനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി 10.30 ഓടെ വീടിന്റെ മതില്‍ ചാടിയെത്തിയ ജിനു രതിയെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് മാസമായി താന്നിക്കമുക്കിലുള്ള ഷാനവാസ് മന്‍സിലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു യുവതി.

ബൈക്കിലാണ് ജിനു ഭാര്യ ജോലിക്ക് നില്‍ക്കുന്ന താന്നിക്കമുക്ക് ജംഗ്ഷനിലുള്ള വീടിന് മുന്നിലെത്തിയത്. കുത്തിയ ശേഷം ഇയാള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ ജിനുവിനെ ശൂനരാട് പൊലീസ് പിടികൂടി. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K