06 September, 2025 06:28:35 PM
കണ്ണൂരിൽ താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടിയെ പുഴയിൽ കാണാതായി

കണ്ണൂർ: 18 വയസുകാരിയെ പുഴയിൽ കാണാതായി. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. താമരശ്ശേരി സ്വദേശി ഇർഫാനയാണ് പുഴയിൽ വീണത്. മട്ടന്നൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇർഫാന. വൈകിട്ട് ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് ഇർഫാനയെ കാണാതായത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.