07 September, 2025 04:37:07 AM


'മുഖ്യമന്ത്രിയുടെ വായിൽ പഴമാണോ അയ്യപ്പനാണോ?': ലോക്കപ് മർദനത്തിൽ പ്രതികരണവുമായി ജി ശക്തിധരൻ



തിരുവനന്തപുരം: ഇത്ര കൊടും ക്രൂരത നാട്ടിൽ നടന്നിട്ടും വായ് പൂട്ടിയിരിക്കുന്ന ശപ്പൻ ഭരണാധികാരിയെ പ്രകീർത്തിച്ചു കഴിയുന്ന ജനത്തിനെ കഴുതകളെന്നാണോ വിളിക്കേണ്ടതെന്ന ചോദ്യവുമായി ജി ശക്തിധരൻ. കുന്നംകുളം ലോക്കപ് മർദനത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ വാതുറന്നില്ലെന്നും പ്രതികരിക്കുന്നില്ലെന്നും ചൂണ്ടികാട്ടുന്ന ശക്തിധരൻ അദ്ദേഹത്തിന്റെ വായിൽ പഴമാണോ അതോ അയ്യപ്പനാണോ എന്നും ചോദിക്കുന്നു.


"വിഎസ് ഉണ്ടായിരുന്നെങ്കിൽ ?" എന്ന തലകെട്ടോടെ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച കുറിപ്പിലാണ് ശക്തിധരൻ തന്റെ രോഷം വെളിപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പ്രതിപക്ഷത്തിലുണ്ടാകേണ്ട  നേതാവാണോ പുതിയ കെ പി സി സി പ്രസിഡന്റ്‌ എന്നതിൽ സംശയം ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.

ശക്തിധരന്റെ ഫേസ്ബുക് കുറിപ്പ് ചുവടെ.

"വിഎസ് ഉണ്ടായിരുന്നെങ്കിൽ ?

എന്തിനാണ് ഈ നാടകം? കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂര മർ ദനത്തിൽ പരിക്കേറ്റ അവശനായ യുവാവ് വി എസ് സുജിത്തിന് കെപിസിസി പ്രസിഡനട്  സണ്ണിജോസഫ് സ്വന്തം ഷാൾ  അണിയിക്കുന്ന ചിത്രം മലയാള മനോരമയിയിൽ കണ്ടപ്പോൾ കേരളം അന്തം വിട്ടിട്ടുണ്ടാകും. എന്തൊരു ആർദ്രത?


കേരളം അത് കണ്ടു പുളകമണിഞിട്ടുണ്ടാകും. സണ്ണി ജോസഫിനെ ഇന്നോളം ഒരിക്കലും എനിക്ക് നേരിട്ട് പരിചയപ്പെടാൻ അവസരം കിട്ടിയിട്ടില്ല. അദ്ദേഹം ആ മുഖത്തെ സൌമ്യതപോലെ മാന്യനാണ്എന്നറിയാം.  ,ജനപ്രിയനാണ് എന്നറിയാം . പക്ഷെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പ്രതിപക്ഷത്തിലുണ്ടാകേണ്ട  നേതാവാണോ? എന്നതിൽ സംശയമുണ്ട്. അവിടെയാണ് കെ സുധാകരൻ വിജയിക്കുന്നത്.

എനിക്ക് രണ്ട് കാര്യങ്ങൾ ആണ് അങ്ങയെ ഉണർത്താനുള്ളത്, ഇവിടെ വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഇപ്പോൾ  എന്ത് സംഭവിക്കുമായിരുന്നു? ഒന്ന് ചിന്തിച്ചു നോക്കു. ആരെയും പുകഴ്ത്താനോ ഇകഴത്താനോ പറയുന്നത് അല്ല ഇത് . നമുക്ക് ഈ മണ്ണിൽ മനുഷ്യരെ പോലെ ജീവിക്കണ്ടേ? ഇത്ര കൊടും ക്രൂരത നാട്ടിൽ നടന്നിട്ടും വായ് പൂട്ടിയിരിക്കുന്ന ശപ്പൻ ഭരണാധികാരിയെ പ്രകീർത്തിച്ചു കഴിയുന്ന ജനത്തിനെ കഴുതകളെന്നാണോ വിളിക്കേണ്ടത്? അതോ കിറ്റ് മതിയോ?.

കേരളത്തിന്റെ ദുരവസ്ഥ! മുഖ്യമന്ത്രി ഇതുവരെ എന്തെങ്കിലും ഇതേക്കുറിച്ച് വാതുറന്നോ? എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? വായിൽ പഴമാണോ അയ്യപ്പനാണോ?

അമേരിക്കയിൽ 2020 മേയ് 25 ന് കറുത്തവർഗക്കാരനായ ജോർജ് ളോയ്ഡിനെ   കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ വെള്ളക്കാരൻ പൊലീസുകാരൻ  ഡെറിക് ഷോവിന്റെ മുഖം ഓർമയുണ്ടോ. അയാൾ' കുറ്റക്കാരൻ ആണെന്ന്  അമേരിക്കൻ കോടതി വിധിച്ചത് ഓർമ്മയുണ്ടോ. അതിന്റെ ഒന്നാം വർഷികമായ 2021 മെയ് 26 നു  അന്നത്തെ പ്രസിഡണ്ട് ജോ ബൈഡൻ വൈറ്റ് ഹൌസിൽ ക്ഷണിച്ചു ആ കുടുംബവുമായി കൂടിക്കാഴ്ച നടത്തി ക്ഷമാപണം നടത്തിയത്  ഓർമയുണ്ടോ?. എന്നാൽ ഇവിടെ ഒരു മുഖ്യമന്ത്രി ഭാര്യയെ  കെട്ടിപ്പിടിച്ചു സുഖസുഷ്പ്ത്തിയിൽ കഴിയുന്നത് അടുത്ത വിദേശയാത്ര സ്വപ്നം കണ്ടാണോ. ഇതെങ്ങനെ മൂന്നരകോടി ജനങ്ങൾ സഹിക്കുന്നു?."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299