08 September, 2025 10:03:49 AM
കുമാരനല്ലൂരിൽ വീട്ടിൽ കയറി ഗൃഹനാഥയ്ക്കും സഹോദരനും നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

കുമാരനല്ലൂർ: വീട്ടിൽ കയറി അക്രമം പ്രതി അറസ്റ്റിൽ. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുമ്പായിക്കാട് കുമാരനല്ലൂർ മങ്ങാട്ട് കടവ് ഭാഗത്ത് പാളയെപ്പള്ളി വീടിന്റെ മുറ്റത്ത് കയറി ഗൃഹനാഥയെയും, സഹോദരനെയും ആക്രമിച്ച കേസിലെ പ്രതിയായ പെരുമ്പായിക്കാട് വില്ലേജിൽ മാമ്മൂട് വട്ടമുകൾ വീട്ടിൽ കുഞ്ഞുമോൻ മകൻ 18 വയസ്സുള്ള ഫെബിൻ കുഞ്ഞുമോൻ എന്നയാളെ ഗാന്ധിനഗർ പോലീസ് അറസ്റ് ചെയ്തു. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.