08 November, 2025 01:12:52 PM
കുപ്‌വാരയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചതായി അധികൃതർ അറിയിച്ചു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കുപ്‌വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു.
സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ സൈനികർ നുഴഞ്ഞുകയറ്റക്കാർക്ക് നേരെ വെടിയുതിർത്തു.തിരിച്ചും വെടിവയ്പ് ഉണ്ടായതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചു. ഓപ്പറേഷൻ പിംബിൾ തുടരുകയാണ്.
"ഓപ്പറേഷൻ പിംപിൾ, കേരൻ, കുപ്‌വാര: നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ഏജൻസികളിൽ നിന്നുള്ള പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2025 നവംബർ 7ന്, കുപ്‌വാരയിലെ കേരൻ സെക്ടറിൽ ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. സൈനികർ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തി. അതിന്റെ ഫലമായി തീവ്രവാദികൾ വിവേചനരഹിതമായി വെടിയുതിർത്തു. നടന്നു കൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു, ഓപ്പറേഷൻ പിംബിൾ തുടരുകയാണ്," എന്ന് ചിനാർ കോർപ്സ് എക്സിലൂടെ അറിയിച്ചു.






