12 February, 2026 07:41:49 AM


'വിമർശിക്കുന്നവർ ആ ജോലി തുടരട്ടെ'; പാവങ്ങൾക്ക് കരുതലുമായി അച്ചായൻ തിരിച്ചെത്തി



കോട്ടയം: തനിക്കെതിരെ ഉയർന്നു വന്ന സൈബർ ആക്രമണത്തെ തുടർന്ന് ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച ടോണി അച്ചായൻ നിർദനർക്കുള്ള കരുതൽ ഹസ്തവുമായി വീണ്ടും രംഗത്ത്. അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങൾ നൽകിയ പിന്തുണയും ഒപ്പം ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തരുതെന്ന അഭ്യർഥനകളും മാനിച്ചാണ് പഴയ ഊർജം വീണ്ടെടുത്ത് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്.


തൃശൂർ ജില്ലയിൽ വളരെ പരിതാപകരമായ അവസ്ഥയിൽ ലോട്ടറി വിറ്റ് ഉപജീവനം നയിക്കുന്ന കുടുംബത്തിന് സഹായഹസ്തവുമായെത്തിയാണ് ടോണി അച്ചായൻ തൻ്റെ തിരിച്ചു വരവ് നടത്തിയത്. തൻ്റെ ഓരോ പുതിയ കടയോടൊപ്പവും നിർദനരായവർക്ക് ഒരു വീട് എന്നതായിരുന്നു ടോണിയുടെ ലക്ഷ്യം. ഇങ്ങനെ 40 വീടുകൾ പണിതു കഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. തനിക്ക് സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് ഉടലെടുക്കുന്നതെന്ന് മനസിലാക്കിയാണ് ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തുന്നുവെന്ന പ്രഖ്യാപനം ഏറെ വിഷമത്തോടെ ടോണി നടത്തിയത്. ഇതിന് പിന്നാലെ അച്ചായന് കട്ടസപ്പോർട്ടുമായി കേരളത്തിനകത്തും പുറത്തു നിന്നുമായി ലക്ഷങ്ങൾ രംഗത്ത് വരികയായിരുന്നു. ഭവനനിർമാണത്തിന് പുറമെ ദിവസവും കോട്ടയം നഗരത്തിൽ അഞ്ഞൂറോളം പേർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നുണ്ട് ടോണി. നിർധനരായ ഒട്ടേറെ യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി കൊടുത്ത ടോണിയുടെ കരങ്ങള്‍ ചികിത്സ, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും സഹായവുമായി എത്തിയിട്ടുണ്ട്.


VIDEO: തീരുമാനം പിൻവലിച്ചു; പാവങ്ങൾക്ക് കരുതലുമായി അച്ചായൻ വീണ്ടും...


താൻ വീണ്ടും ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങുന്നതായി ടോണി വർക്കിച്ചൻ ഇന്ന് രാവിലെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക് കുറിപ്പ് ചുവടെ.


"കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഈ ലോകം എന്നെ പഠിപ്പിച്ച ഒരു കാര്യമുണ്ട്.. ഞാൻ വിചാരിക്കുന്നതിലും അപ്പുറമാണ് ജനങ്ങൾക്ക് എന്നോടുള്ള സ്നേഹം എന്നത്.. 

ഓരോ ആളുകളും എന്നെ തേടി വന്ന് അച്ചായൻ എന്തിനാണ് തളരുന്നത് "ലക്ഷകണക്കിന് പേര് അച്ചായനൊപ്പം ഉള്ളപ്പോൾ ധൈര്യമായി മുന്നോട്ട് പോവുക എന്ന്..

അതെ അതാണ് ഇന്ന് എന്റെ ഊർജം..

എന്നെ സ്നേഹിക്കുന്ന ഒരു പാട് കുഞ്ഞു മക്കൾക്ക് വേണ്ടി അച്ഛനമ്മമാർക്ക് വേണ്ടി ഞാൻ ഇറങ്ങുകയാണ്... വിമർശിക്കുന്നവർ ആ ജോലി തുടർന്ന് കൊള്ളുക.. കാരണം അതിലും എത്രയോ ഇരട്ടി ആണ് എന്നെ സ്നേഹിക്കുന്നവർ...

തൃശൂർ ജില്ലയിലെ ഈ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞപ്പോൾ അവർ എനിക്ക് നൽകിയ സപ്പോർട്ട് കണ്ടപ്പോൾ അവരുടെ അടുത്തേയ്ക്ക് പോകാതെ ഇരിക്കാൻ എനിക്ക് സാധിക്കുമോ.. ലോട്ടറി വിറ്റ് ഉപജീവനം നയിക്കുന്ന അവരുടെ കുട്ടിക്കായ് എന്നാൽ ആകുന്ന ധന സഹായം നൽകിയാണ് ഞാൻ മടങ്ങിയത്..

സ്വന്തം
Tony Achayans Gold Kottayam"


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K