06 February, 2026 10:54:54 AM


സൈബർ ആക്രമണം: ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തുന്നതായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

ഭീഷണികൾ നടത്തി തന്റെ കയ്യിൽ നിന്നും പണം തട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ടോണി...



കോട്ടയം: പാവപ്പെട്ടവരെ അകമഴിഞ്ഞ് സഹായിക്കുന്നതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിട്ട അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ തൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. നിർദനരായ ഒരു കുടുംബത്തിന് 10 ലക്ഷം രൂപ നൽകികൊണ്ട് തന്റെ ചാരിറ്റി സേവനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് പേജിലൂടെയാണ് ടോണി അറിയിച്ചത്. 

ഇതുവരെ ഒരു മനുഷ്യനേയും പറ്റിക്കാതെയും ഒരാളിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെയുമാണ് താൻ സേവന പ്രവർത്തനങ്ങൾ നടത്തിയതെന്ന് ടോണി ഇതിനോടകം പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. തൻ്റെ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയേണ്ട ദിനങ്ങൾ പോലും മാറ്റിവെച്ചാണ് കോടികൾ മുടക്കി ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇറങ്ങിതിരിച്ചത്.  എന്നാൽ അനാവശ്യമായ രീതിയിലുള്ള പണപിരിവിനോട് സഹകരിക്കാതെ വരുമ്പോൾ തന്നെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണവുമാണ് ഇപ്പോൾ തൻ്റെ തീരുമാനത്തിന് പിന്നിലെന്ന് ടോണി വെളിപ്പെടുത്തുന്നു.


ടോണിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ.

"ഇന്നേ നാൾ വരെ ഒരു മനുഷ്യനെയും ഞാൻ പറ്റിച്ചിട്ടില്ല, ഒരു രൂപ ആരുടെ കൈയിൽ നിന്നും വാങ്ങാതെ അർഹതപ്പെട്ടവരെ തേടി ഇക്കാലമാത്രയും എന്നാൽ ആവുന്ന വിധം സഹായം ചെയ്തു.. പകരം എനിക്ക് കിട്ടുന്നതൊ തട്ടിപ്പ് വീരൻ , കൊള്ളരുതാത്തവൻ.
ഞാൻ ആരെയാണ് തട്ടിച്ചത് 4.5ലക്ഷം രൂപ എന്റെ കൈയിൽ നിന്നും ചിലവാക്കി വീട് പണിത് തട്ടിച്ചോ? 
കാൻസർ ബാധിതയായ കുടുംബത്തെ ആത്മഹത്യ യുടെ വക്കിൽ നിന്നും കര കയറ്റിയപ്പോൾ അവർക്ക് കാൻസർ ഇല്ലായിരുന്നു അവരെക്കൊണ്ട് നാടകം കളിപ്പിച്ചു പണം തട്ടുന്നു..
ആ സ്ത്രീയുടെ അവസ്ഥ എന്തായിരുന്നു എന്ന് എനിക്കറിയാം..
അവരെ ഒന്ന് വിളിച്ചു പോലും ചോദിക്കാതെ അവരപ്പറ്റിയും അനാവശ്യങ്ങൾ പ്രചരിപ്പിച്ചു, അതിന്റെ സത്യാവസ്ഥയും വാർത്തയിലൂടെ നിങ്ങൾ കണ്ടു..
ഇതിലൊന്നും ഒന്നും രക്ഷയില്ല എന്ന് കണ്ട് രൂക്ഷമായ സൈബർ ആക്രമണം തുടരുകയാണ്..

ഞാൻ എന്ത് തെറ്റാണ് ചെയ്തത്?? ഈ കാലമത്രയും പാവങ്ങളെ സഹായിച്ചതോ?
കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാൻ എന്റെ ബിസിനസ്സ് വളർത്തിയത്.. ഇത് പോലെ യുള്ള ഭീഷണികൾ നടത്തി എന്റെ കയ്യിൽ നിന്നും പണം തട്ടാം എന്ന് ആരും വിചാരിക്കേണ്ട..

സമാധാനമായി ജീവിക്കാൻ എന്നെ അനുവദിക്കുക.
10 ലക്ഷം ഈ കുടുംബത്തിന് നൽകി ഞാൻ എന്റെ ചാരിറ്റി സേവനം അവസാനിപ്പിക്കുന്നു.
സ്വന്തം
Tony, Achayans Gold Kottayam"






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K