10 November, 2025 09:47:58 AM


തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റ് ചെയ്ത പ്രതി ചാടിപ്പോയി



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത പ്രതി ഐസിയു ജനൽ വഴി രക്ഷപ്പെട്ടു. കൊല്ലം കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ രാജീവ് ഫെർണാണ്ടസ് ആണ് ചാടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇ ഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രിയോടെ സുഖമില്ലാത്തതിനെ തുടർന്ന് ഇയാളെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ്‌, കഴക്കൂട്ടം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K