12 November, 2025 06:14:34 PM
ഡൽഹി സ്ഫോടനം; ചുവന്ന ഇക്കോസ്പോർട്ട് കാറിനായി വ്യാപക തിരച്ചിൽ

ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിൽ നടന്ന സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാറിനായി വ്യാപകമായ തിരച്ചിൽ. ഹ്യൂണ്ടായ് ഐ20 കാറുമായി ബന്ധമുള്ള അതേ പ്രതികൾ തന്നെയാണ് ഈ വാഹനവും ഉപയോഗിച്ചതെന്നാണ് വിലയിരുത്തല്‍. ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ടിനായി തിരച്ചിൽ നടത്താൻ ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും പോലീസ് പോസ്റ്റുകൾക്കും അതിർത്തി ചെക്ക്‌പോസ്റ്റുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടാതെ, ഡൽഹി പോലീസിന്റെ അഞ്ച് ടീമുകൾ തിരച്ചിൽ നടത്തുന്നുണ്ട്. കാറിന്റെ സാധ്യമായ നീക്കങ്ങൾ കണ്ടെത്താനായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പോലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.






