30 January, 2026 08:55:56 PM
കോട്ടയം ജില്ല സോഷ്യൽ പോലീസിംഗ്, ഡി - ഡാഡ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം ജില്ലാ സോഷ്യൽ പോലിസ് വിംഗിന് പുതുതായി അനുവദിച്ചിരിക്കുന്ന ഡി - ഡാഡ് സെൻ്ററിൻ്റെ (ഡിജിറ്റൽ ഡി അഡീഷൻ സെൻ്ററിൻ്റെ) ഉദ്ഘാടവും ആശാവർക്കർമാർക്കായി സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ കോട്ടയം പോലീസ് ക്ലബ്ബ് ഹാളിൽ ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ചീഫ് ശ്രീ ഷാഹുൽ ഹമീദ് എ. ഐപിഎസ് പരിപാടിയും , ഡി - ഡാഡ് സെൻ്ററും ഉദ്ഘാടനം ചെയ്തു. അഡി. സുപ്രണ്ട് ഓഫ് പോലീസ് ശ്രീ. വിശ്വനാഥൻ എ കെ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവൈഎസ്പി അരുൺ കെ എസ് സ്വാഗതവും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോ. വ്യാസ് സുകുമാരൻ , പ്രഭാഷണം നടത്തി , സബ്ഇൻസ്പെക്ടർ . ജയകുമാർ D, സബ് ഇൻസ്പെക്ടർ യാസ്മീർ എന്നിവർ സന്നിഹിതരായിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സ്നേഹ C, പ്രോജക്ട് കോ-ഒഡിനേറ്റർ പ്രീതി രവി K എന്നിവർ ആശാ വർക്കർക്കർ മാർക്ക് പരിശീലനം നൽകി , സൈബർ സെക്യൂരിറ്റിയെ പറ്റി സൈബർ സെൽ സബ് ഇൻസ്പെക്ട മാരായ ജയചന്ദ്രൻ, ഷൈൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.





