04 February, 2026 10:13:05 AM


'രാഹുല്‍ വെറും കോഴിയല്ല.. കുരുപ്പ് പിടിച്ച കോഴിയാണ്'- ജസ്ല മാടശേരി



മലപ്പുറം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി. രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ലയെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാന്യന്മാരുടെ മഹാസംഗമം കണ്ട് ഓക്കാനം വരുന്നുവെന്നും വേണ്ടാ വേണ്ടാന്നുവെച്ചിരിക്കുമ്പോയാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്നും ജസ്‌ല പറഞ്ഞു.

അവനുമായുള്ള ചാറ്റ് അവിടെ വെച്ച് നിർത്തിയതുകൊണ്ട് ഇതിൽ മോശമായൊന്നും ഇല്ലെന്ന് ജസ്‌ല പറഞ്ഞു. അവൻ മോശക്കാരനല്ലെന്ന് ന്യായീകരിക്കുന്നവർക്ക് ഇത് ഉപകരിച്ചേക്കാമെന്നും ജസ്‌ല പറഞ്ഞു. സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി ആവും ആ സ്ഥാനാർത്ഥിത്വമെന്നും ജസ്‌ല പറഞ്ഞു.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത് എത്തിയിരുന്നു. രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷൻ പോലെ ഒരു കമ്മീഷൻ വെച്ച് കോൺഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോൺ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് പറഞ്ഞു. അഭിമുഖം എടുത്ത 24 ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുൽ ഉയർത്തിയ കാര്യങ്ങളിൽ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു. ചാനലിൽ ഇരുന്നത് പോലെ തനിക്ക് മുൻപിൽ വന്നിരിക്കാൻ രാഹുലിന് ധൈര്യമുണ്ടോ എന്നും ഷഹനാസ് വെല്ലുവിളിച്ചു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944