05 February, 2026 07:25:47 PM
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സൈബർ ആക്രമണം; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത

തിരുവനന്തപുരം: സൈബർ ആക്രമണം തടയണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി അതിജീവിത. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം പരാതി നൽകിയ അതിജീവിതയാണ് പരാതി നൽകിയത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സൈബർ ആക്രമണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
പാർട്ടി സ്വീകരിച്ച നടപടി പ്രതീകാത്മകം മാത്രമാണെന്നും പരാതി നൽകിയത് നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സൈബർ ആക്രമണത്തിലൂടെ നിശബ്ദയാക്കാനാണ് ശ്രമം. ഫെന്നി നൈനാൻ തുടർച്ചയായി സമൂഹ മാധ്യമങ്ങളിലൂടെ തുടർച്ചയായി സൈബർ ആക്രമണവും വ്യക്തിഹത്യ നടത്തുന്നതായും അതിജീവിതയുടെ പരാതിയിൽ പറയുന്നു.






