25 March, 2026 11:09:29 AM


യുഡിഎഫ് ജയിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; പിന്തുണയുമായി പി.ജെ. കുര്യൻ



പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. യുഡിഎഫ് തിരുവല്ല മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി ജെ കുര്യൻ്റെ പരാമർശം. യുഡിഎഫിന് അനുകൂല സാഹചര്യമെന്നും എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും പി ജെ കുര്യൻ പറഞ്ഞു.

രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമർശം. യുഡിഎഫ് ജയിച്ചാൽ ചിലപ്പോൾ മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആയിരിക്കും എന്നാണ് പി ജെ കുര്യൻ പറഞ്ഞത്. സാറിന് സംശയമുണ്ടോ എന്ന് പ്രവർത്തകർ തമാശരൂപേണ ചോദിച്ചപ്പോൾ തനിക്ക് സംശയം ഒന്നും ഇല്ല എന്നായിരുന്നു പി ജെ കുര്യൻ്റെ മറുപടി. 

ചെന്നിത്തല പറയുന്നത് മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും എന്നാണ്. ഇപ്പോൾ ചെന്നിത്തലയുടെ അടുത്ത് വർഗീസ് മാമൻ ഇരിക്കുന്നതുപോലെ നിയമസഭയിലും ചെന്നിത്തലയുടെ വലതുവശത്ത് അദ്ദേഹമുണ്ടാകുമെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നുംഒമ്പതാം തിയതി വരെ എല്ലാം മറക്കണമെന്നും പി ജെ കുര്യൻ അഭ്യർത്ഥിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938