28 March, 2026 11:11:11 AM


മുഖ്യമന്ത്രിയുടെ പ്രചാരണത്തിനായി കമല്‍ഹാസന്‍ എത്തും



കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ എത്തും. കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിനാണ് കമൽഹാസൻ എത്തുക. നേരത്തെ പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ അറിയിച്ചുകൊണ്ട് കമൽഹാസൻ കുറിപ്പ് പങ്കുവച്ചിരുന്നു. 'സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും' എന്നിങ്ങനെയായിരുന്നു കമൽഹാസൻ എക്സിൽ പങ്കുവച്ച പോസ്റ്റ്. ഇത് തൻ്റെ അഭിപ്രായമാണെന്നും കമൽഹാസൻ എക്സിൽ കുറിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളത്തിലെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇതെൻ്റെ അഭിപ്രായമാണെന്നും കമൽഹാസൻ കുറിച്ചിരുന്നു. അടുത്തിടെ പിണറായി വിജയനെ കുറിച്ചുള്ള ഡോക്യുമെൻ്ററി 'പിണറായി: ദ ലെജൻഡി'ൻ്റെ പ്രദർശനത്തിന് അതിഥിയായും കമൽഹാസൻ എത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937