30 March, 2026 07:57:56 PM


തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; ഭിന്നശേഷിക്കാരനെ കയ്യേറ്റം ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡൻ്റ്



തൊടുപുഴ: ശശി തരൂര്‍ എംപിയ്ക്ക് ഒപ്പം ചിത്രം എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ബലം പ്രയോഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. പീരുമേട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ സിറിയക് തോമസിന്റെ പ്രചരണാര്‍ഥം തരൂര്‍ കുമളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഒന്നാംമൈലില്‍ ക്രമീകരിച്ച വേദിയില്‍ തരൂര്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയും ഭിന്നശേഷിക്കാരനുമായ മഹേഷ് ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ എത്തിയത്. തരൂരിനൊപ്പം സെൽഫി എടുക്കാൻ വന്ന ഭിന്നശേഷിക്കാരനെ തള്ളി മാറ്റുകയും ചോദ്യം ചെയ്ത പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് നേരെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെടുകയും ചെയ്തു. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡൻ്റിനെയാണ് കയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരനെ  സി പി മാത്യു ഇടപെട്ട് തടയുകയായിരുന്നു. ബലപ്രയോഗത്തിലൂടെ വേദിയുടെ പുറത്തേക്ക് ഇറക്കിവിടുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട വേദിക്ക് സമീപമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941