09 April, 2026 09:33:52 AM
വിധിയെഴുത്ത് ആരംഭിച്ചു; കോട്ടയം ജില്ലയില്‍ പോളിംഗ് ശതമാനം 12.66 %

കോട്ടയം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറുവരെയാണ് പോളിംഗ്. കോട്ടയം ജില്ലയില്‍ പോളിംഗ് ശതമാനം 12.66 %.
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ - 12.3%
കടുത്തുരുത്തി -10.79 %
വൈക്കം - 13.44%
ഏറ്റുമാനൂർ - 12.74%
കോട്ടയം -14.99 %
പുതുപ്പള്ളി -12.3 %
ചങ്ങനാശേരി-12.94 %
കാഞ്ഞിരപ്പള്ളി -12.6 %
പൂഞ്ഞാർ- 12.31%
പാലാ: പാലായില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇടതു സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും ഒരേപോലെ വിജയപ്രതീക്ഷ പുലര്‍ത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവും സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
കടുത്തുരുത്തി: സിറ്റിംഗ് എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മല ജിമ്മിയാണ് ഇടതു സ്ഥാനാര്‍ത്ഥി. ബിഡിജെഎസിലെ സുരേഷ് ഇട്ടിക്കുന്നേല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
വൈക്കം: എല്‍ഡിഎഫിനായി പി പ്രദീപും യുഡിഎഫിനായി കെ ബിനിമോനും മത്സരിക്കുന്നു. ഒരു മാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ എംഎല്‍എ കെ അജിത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ഏറ്റുമാനൂര്‍: സിറ്റിംഗ് എംഎല്‍എയും നിലവിലെ മന്ത്രിയുമായ വി എന്‍ വാസവനാണ് ഇക്കുറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാട്ടകം സുരേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി ആതിര ഡി നായരാണ് എന്‍ ഡി എക്ക് വേണ്ടി ജനവിധി തേടുന്നത്.
കോട്ടയം: സിറ്റിംഗ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. അഡ്വ. കെ അനില്‍ കുമാറാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. പി അനില്‍കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
പുതുപ്പള്ളി: സിറ്റിംഗ് എംഎല്‍എ ചാണ്ടി ഉമ്മനാണ് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ എം രാധാകൃഷ്ണനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. രവീന്ദ്രനാഥ് വാകത്താനം എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ചങ്ങനാശ്ശേരി: കേരള കോണ്‍ഗ്രസുകാര്‍ പരസ്പരം പോരടിക്കുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. സിറ്റിംഗ് എം എല്‍ എ കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. ജോബ് മൈക്കിളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ജെയിലെ വിനു ജോബാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ബി രാധാകൃഷ്ണ മേനോന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി. കോട്ടയം ജില്ലയില്‍ യുഡിഎഫ് കനത്ത പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി.
കാഞ്ഞിരപ്പള്ളി: സിറ്റിംഗ് എംഎല്‍എ ഡോ. എന്‍. ജയരാജ് തന്നെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. പ്രഫ. റോണി കെ. ബേബി യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
പൂഞ്ഞാര്‍: സിറ്റിംഗ് എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ആണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. എം.ജെ. സെബാസ്റ്റ്യന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2016 ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി സി ജോര്‍ജ് ഇത്തവണയും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാണ്.





