11 April, 2026 10:11:43 PM


കോഴിക്കോട് ഭാര്യയും ഭർത്താവും ബന്ധുവായ കുട്ടിയും പുഴയിൽ മുങ്ങി മരിച്ചു



കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ ദമ്പതികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരപുത്രി ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. പുഴയിൽ തുണി അലക്കാനായി എത്തിയതായിരുന്നു ഇവർ. ഇതിനിടെ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഇസ മറിയം കയത്തിൽ അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അൻസാറും ഭാര്യ സുഹദയും മുങ്ങിത്താഴ്ന്നതായാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919