26 April, 2026 09:32:27 PM


കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് അപകടം; വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മരിച്ചു



തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സെല്‍വരാജാണ് മരിച്ചത്. സെല്‍വരാജ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ബാലരാമപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമായിരുന്നു മരണം സംഭവിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927