05 May, 2026 09:52:06 AM


കുഞ്ഞൂഞ്ഞിന് ശേഷം കെ സി, നയിച്ചവന്‍ നായകന്‍; കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്സ്



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ സി വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്ലക്സ്. കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെസി എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. ഡിസിസി ഓഫീസിനു മുന്നിലാണ് ഫ്ലക്സ്. നേരത്തെ, പാലക്കാടും ഫ്ലക്സ് ഉയർന്നിരുന്നു.

'കെ.സി നയിച്ചു, കേരളം ജയിച്ചു' എന്നായിരുന്നു ഫ്ലക്സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്ലക്‌സുകള്‍. 'നയിച്ചവന്‍ നായകന്‍, The Real Leader' എന്നാണ് ഫ്ലക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വെച്ച മറ്റൊരു ഫ്ലക്‌സില്‍ Keralam With Congress എന്നാണ് കുറിച്ചിരിക്കുന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും ചിത്രങ്ങളും കാണാം. ഇന്ദിരാഭവന് മുന്നിലെ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡില്‍ 'കുഞ്ഞൂഞ്ഞിന് ശേഷം കെ സി' എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം കെസിയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919