09 May, 2026 06:45:16 PM
മുഖ്യമന്ത്രിയായില്ലെങ്കിൽ പറവൂർ ഒഴിഞ്ഞ് നൽകും, കെ സി മത്സരിക്കട്ടെ- വി.ഡി.സതീശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വിട്ടുവീഴ്ചയില്ലാതെ നേതാക്കൾ. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ കെ.സി.വേണുഗോപാലിനെതിരെ കടുത്ത വിമർശനവുമായി വി.ഡി.സതീശൻ. എഐസിസി സംഘടന ചുമതലയുള്ള ജന. സെക്രട്ടറി എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് എംഎൽഎമാരെ സ്വാധീനിച്ചതായി വി.ഡി.സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയായില്ലെങ്കിൽ പടയാളിയായി തുടരുമെന്നും വി.ഡി.സതീശൻ അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കെ.സിയ്ക്ക് വേണ്ടി പറവൂർ ഒഴിഞ്ഞു നൽകും. കടുത്ത ഭാഷയിലാണ് കെ.സിയ്ക്കെതിരെ വി.ഡി.സതീശൻ യോഗത്തിൽ തുറന്നടിച്ചത്.






