11 May, 2026 03:42:50 PM
മുഖ്യമന്ത്രി തർക്കം: കെപിസിസി മുന്‍ അധ്യക്ഷന്‍മാരെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച. മുൻ കെപിസിസി അധ്യക്ഷന്മാരെ എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ എഐസിസിയുമായി ചർച്ച നടത്തും. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെയും ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്. ഇന്ന് രാത്രിയിലെ വിമാനത്തിൽ യാത്ര തിരിക്കും. വിളിപ്പിച്ചത് തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താൻ എന്ന് സൂചന. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തില്‍ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന.
ഇലക്ഷൻ റിസൾട്ട് വന്ന് 7 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാതെ കുഴങ്ങുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിഷയത്തിൽ രൂക്ഷമായി പരിഹസിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടക കക്ഷികളും അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്. ഓരോ നേതാക്കളുടെയും അഭിപ്രായവും, ജനവികാരവും ചോദിച്ച് മനസാലാക്കിയ ശേഷമായിരിക്കും പ്രഖ്യാപനം






