28 May, 2026 12:36:25 PM
മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ലിൻസി.






