19 June, 2026 09:26:54 AM
ബജറ്റ് അവതരണം ആരംഭിച്ചു; മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ലക്ഷ്യം പുതുയുഗ കേരളമാണെന്ന് ധനമന്ത്രി കൂടിയായ വി ഡി സതീശന്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി.
മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപ
മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത് മിഷൻ സമുദ്ര പദ്ധതി. അഞ്ച് വർഷത്തിനുള്ളിൽ മിഷൻ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോർട്ട് സിറ്റിയായി വിഭാവനം ചെയ്യും. വിഴിഞ്ഞം പദ്ധതി കണക്റ്റിവിറ്റി വേഗത്തിൽ ആക്കും. മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. ഔട്ടർ റിങ് റോഡ് സ്ഥലം ഏറ്റെടുപ്പും നിർമ്മാണ പ്രവർത്തനവും വേഗത്തിലാകും. കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവർക്ക് തൊഴിൽ അവസരത്തിന് സംവരണം നൽകും. കടൽ വഴി ചരക്ക് ഗതാഗതം ശക്തമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തുന്നത്.






