26 June, 2026 12:11:38 PM
പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അമിതമായ ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമാണ് സംഭവം.






