06 November, 2016 11:29:17 PM


തിരുവനന്തപുരത്ത് ഗ്രാമ പഞ്ചായത്തംഗത്തെ തെരുവ് നായ കടിച്ചു




തിരുവനന്തപുരം: തെരുവ് നായകള്‍ വീണ്ടും ആക്രമണകാരികളാകുന്നു. തിരുവനന്തപുരത്ത് തെരുവ്നായ ആക്രമണത്തില്‍ ഒരാള്‍ക്ക് കടിയേറ്റു. ഒരിടവേളക്ക് ശേഷമാണ് വീണ്ടും തെരുവ് നായ ആക്രമണം വര്‍ധിക്കുന്നത്. തിരുവനന്തപുരം വെള്ളറടയിലാണ് ഗ്രാമ പഞ്ചായത്തംഗത്തെ തെരുവ് നായ കടിച്ചത്, ആറാട്ടുകുഴി വാര്‍ഡ് മെമ്പര്‍ പ്രദീപിനാണ് തെരുവ്നായയുടെ കടിയേറ്റത്.


തിരൂര്‍ നഗരത്തില്‍ തെരുവുനായ ആക്രമണത്തില്‍ സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരുക്കറ്റിരുന്നു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. തിരൂര്‍ താഴെപ്പാലം, നടുവിലങ്ങാടി എന്നിവിടങ്ങളിലാണ് സംഭവം. നായയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയത്ത് പുന്നത്തുറയില്‍ തെരുവുനായയുടെ ആക്രമണം വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെയും. മേലാച്ചേരില്‍ മാത്യുവിന്‍റെ ആടിനെ ഇന്ന് രാവിലെ തെരുവുനായ കടിച്ചുകൊന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K