12 August, 2026 02:27:43 PM


ചാലിയാറിൽ ബോട്ട് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിൽ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ബാസിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ നീന്തിരക്ഷപ്പെട്ടിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തോണി മറിഞ്ഞ അതേ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910