16 November, 2026 09:42:00 AM


കാസര്‍കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍



കാസര്‍കോട്: യുവാവിനെ വീടിനു സമീപം റോഡില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടു. ബോവിക്കാനംകാട്ടിപ്പള്ളത്ത് കെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ ഹൈദര്‍ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.10 ന് വീട്ടില്‍ നിന്നു 100 മീറ്റര്‍ അകലെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദര്‍ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ മുഖത്ത് കവിളിനു സമീപം വെടിയേറ്റ പാടും അടുത്ത് തോക്കും കണ്ടെത്തി.  

സ്വന്തം തോക്കില്‍നിന്നു വെടിയേറ്റുവെന്നാണ് പോലീസ് സംശയിക്കുന്നത്. തോക്കുമായി ബൈക്കില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്. ജില്ലാ പോലീസ് മേധാവി പി നിധിന്‍ രാജ്, ബേക്കല്‍ ഡിവൈ എസ് പി കെ വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932