17 November, 2026 09:44:49 AM
പേരാമ്പ്രയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ വീട്ടമ്മ കവിതയുടെ മൃതദേഹവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. 19 പേര്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബാലുശ്ശേരി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.





